ആത്മീയത ജീവിതത്തിന് തണൽ

ത്മീയത ജീവിതത്തിന് ഒരു അത്യാവശ്യ ഘടകം തന്നെയാണ്. പിന്നിടുന്ന വഴികളിൽ പതിയിരിക്കുന്ന അപകടങ്ങളിൽ, ദുരിതങ്ങളിൽ, തളർച്ചകളിൽ വാടിത്തളർന്നു വീഴാതിരിക്കുവാൻ ശക്തിയും,  ഊർജ്ജവും ആത്മീയ ജീവിതം നമുക്ക് പ്രദാനം ചെയ്യുന്നു. കടുത്ത വേനലിൽ ചുട്ടു പൊള്ളുന്ന റോഡിലൂടെ  നടക്കുന്ന ഒരാൾ വഴിയരികിൽ ഒരു തണൽ മരം കണ്ട് ആശ്വസിക്കുന്നതുപോലെ; ഒറ്റപ്പെടലിന്റെ ഏകാന്ത വേളകളിൽ ആത്മീയ ജീവിതം അമൃതാകുന്നു.
ജീവിതം അന്ധകാരത്തിലേയ്ക്ക് കൂപ്പ് കുത്താതെ കാക്കുവാൻ ഈശ്വര വിശ്വാസം വലിയൊരു പരിചയാണ്‌. കൊലപാതകം, മോഷണം, അക്രമം, ആത്മഹത്യ, ലൈംഗിക   അരാജകത്വം ഇവയിലേയ്ക്കൊന്നും പോകാതെ വ്യക്തിയുടെ ശരീരത്തെയും മനസ്സിനെയും നിയന്ത്രിക്കുവാൻ ശരിയായ ആത്മീയ ജീവിതം നയിക്കുന്ന വ്യക്തിക്കാകുന്നു. നിരീശ്വരവാദിയെ സംബന്ധിച്ചിടത്തോളം പേടിക്കാനായി ഒന്നുമില്ല; മനുഷ്യനെയല്ലാതെ ആരെയും ആശ്രയിക്കുകയും, ഭയക്കുകയും വേണ്ട. എന്നാൽ ഈശ്വര വിശ്വാസി ദൈവത്തിലാശ്രയിക്കുകയും തിന്മചെയ്യുന്നതിന് പ്രേരണയുണ്ടാകുമ്പോൾ  ദൈവത്തെ ഭയക്കുകയും ചെയ്യുന്നു.  
കൂടെ നടക്കുന്ന, പരിപാലിക്കുന്ന ഒരു ദൈവം തനിക്കുണ്ടെന്നും; ഏതു ഘട്ടത്തിലും ആ ദൈവം തന്റെ രക്ഷകാനായിത്തീരുമെന്നും ഒരു ദൈവ വിശ്വാസി  ഹൃദയത്തിലുറപ്പിയ്ക്കുന്നു. ഇന്നത്തെ ദുഃഖങ്ങളിൽ തളർന്നു വീഴാതെ കരുത്തോടെ വരാനിരിക്കുന്ന നല്ല നാളുകൾക്കായി അയാൾ പ്രയാണം ചെയ്യുന്നു. ജീവിത വിജയത്തിലേയ്ക്ക് ആ ആത്മവിശ്വാസം അയാളെ എത്തിയ്ക്കുന്നു.
തീർച്ചയായും ആത്മീയത ആധുനീക ലോകത്തിൽ വിലകെട്ടുപോയ ഒരു സാധനമല്ല; മറിച്ച് ഇന്നാണ് ആത്മീയതയുടെ അഗ്നി ആളിക്കത്തേണ്ടത്. പണവും, സുഖവും മാത്രമാണ് വലുതെന്നും അത് നേടിയാൽ എല്ലാമായി എന്നുമുള്ള മനുഷ്യന്റെ അബദ്ധ വിചാരങ്ങൾക്ക് ആതീയത ഒരു മറുപടിയാണ്. മനസ്സിന്റെ യഥാർത്ഥ ആനന്ദം അനുഭവിച്ചറിഞ്ഞവർക്കാണ് ഇതിന്റെ വിലയറിയൂ.. ഈ തണലിൽ നിങ്ങളും അല്പം വിശ്രമിക്കൂ..    



ആത്മീയത ജീവിതത്തിന് തണൽ ആത്മീയത ജീവിതത്തിന് തണൽ Reviewed by Snehithan on 10:37 AM Rating: 5

No comments:

Powered by Blogger.